Skip to content

ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് റബാഡ

സൗത്താഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 172 -7 എന്ന നിലയിലാണ് . 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാർണറും ബാൻക്രോഫ്റ്റും നൽകിയത് . ഓപ്പണിങ് കൂട്ടുകെട്ടിൽ 98 റൺസ് ഇരുവരും കൂട്ടിച്ചേർത്തു . ബംക്രോഫ്റ്റ് 38 ഉം വാർണർ 63 ഉം റൺസ് എടുത്ത് മടങ്ങി . ഒരു ഘട്ടത്തിൽ 161- 3 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ റബാഡയുടെ തകർപ്പൻ ബൗളിങ് ആണ് തകർത്തത് . 25 റൺസ് എടുത്ത സ്മിത്ത് 24 റൺസ് എടുത്ത ഷോൺ മാർഷ് 4 റൺസ് എടുത്ത മിച്ചൽ മാർഷ് കമ്മിൻസ് എന്നിവരെ റബാഡ മടക്കിയയച്ചു . 

പെയ്നും മിച്ചൽ സ്റ്റാർക്കും ആണ് ക്രീസിൽ .