Skip to content

വാർണറിന് ഫിഫ്റ്റി ; ഓസ്ട്രേലിയക്ക് മികച്ച തുടക്കം 

സൗത്താഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം . ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒന്നിന് 98 എന്ന നിലയിലാണ് ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ ആണ് ക്രീസിൽ . 38 റൺസ് നേടിയ ബാൻക്രോഫ്റ്റിന്റെ വിക്കറ്റ് ആണ് ഓസ്ട്രേലിയക്ക് നഷ്ട്ടമായത് .  

തുടക്കത്തിൽ ഓസ്ട്രേലിയ റൺ കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഉണർന്ന് കളിച്ച വാർണറും ബാൻക്രോഫ്റ്റും സെഷൻ ഓസ്ട്രേലിയക്ക് സമ്മാനിച്ചു . ഫിലാൻഡർ ആണ് ബാൻക്രോഫ്റ്റിന്റെ വിക്കറ്റ് നേടിയത്  . 

പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു .