Skip to content

വീണ്ടും തിളങ്ങി ധവാൻ ; ഇന്ത്യക്ക് വിജയം

നിദാഹസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് എതിരെ  ഇന്ത്യക്ക് 6 വിക്കറ്റിന്റെ വിജയം . ശിഖാർ ധവാന്റെ തകർപ്പൻ ബാറ്റിംഗ് ആണ് ഇന്ത്യക്ക് വിജയം നേടി കൊടുത്തത് . 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുത്തു . 3 വിക്കറ്റ് നേടിയ ഉണാഡ്കട്ടും 2 വിക്കറ്റ് നേടിയ വിജയ് ശങ്കറും ആണ് ബംഗ്ലാദേശ് സ്കോർ ചുരുക്കി കെട്ടിയത് . 

മറുപടി ബാറ്റിങ്ങിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയോടെ ധവാൻ തിളങ്ങിയപ്പോൾ 6 വിക്കറ്റും 8 പന്തും ശേഷിക്കെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി . ധവാൻ 43 പന്തിൽ 55 റൺസും റെയ്ന 28 ഉം മനീഷ് പാണ്ഡെ 27 ഉം റൺസ് നേടി . ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി 17 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാൻ കഴിഞ്ഞത് .