Skip to content

ലോകകപ്പ് യോഗ്യത റൗണ്ടിൽ അഫ്ഗാനിസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി 

ഐസിസി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോങിന് 30 റൺസിന്റെ വിജയം . അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത് . 

ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി  . മഴ തടസ്സപെടുത്തിയ മത്സരത്തിൽ മത്സരം 46 ഓവരാക്കി ചുരുക്കിയപ്പോൾ അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത് 226 റൺസ് എന്നാൽ 46 ഓവറിൽ അഫ്ഗാനിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടാനെ സാധിച്ചുള്ളൂ . 

തോൽവിയോടെ അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾ മങ്ങി . ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങൾ വിജയിച്ച സ്കോട്ലാണ്ട് ആണ് ഒന്നാമത് സിംബാബ്‌വെ രണ്ടാമതും ഹോങ്കോങ് മൂന്നാമതും ആണ്  ..