Skip to content

ഐ പി എൽ 2018 ലെ ടീം ക്യാപ്റ്റൻമാർ 

ഐപിഎൽ 2018 ലെ ടീമുകളുടെ ക്യാപ്റ്റന്മാരും അവരുടെ Ipl ക്യാപ്റ്റൻസി നേട്ടങ്ങളും.

1.  ചെന്നൈ സൂപ്പർ കിങ്‌സ് – മഹേന്ദ്ര സിങ് ധോണി 

Ipl ൽ 143 മത്സരങ്ങൾ ക്യാപ്റ്റൻ ആയ ധോണി 83 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചു . 59 മത്സരങ്ങൾ ടീം പരാജയപെട്ടു . 58.65 ആണ് ധോണിയുടെ വിജയ ശതമാനം . രണ്ട് തവണ ചെന്നൈയെ ധോണി ഐപിഎൽ ചാമ്പ്യന്മാരാക്കി . 

2. ഡൽഹി ഡെയർ ഡെവിൾസ് –  ഗൗതം ഗംഭീർ 


7 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലേക്ക് തിരിച്ചെത്തുന്നത് . 123 മത്സരങ്ങളിൽ ക്യാപ്റ്റൻ ആയ ഗംഭീർ 70 തവണ ടീമിനെ വിജയത്തിച്ചപ്പോൾ 52 മത്സരങ്ങളിൽ ടീം പരാജയപ്പെട്ടു . രണ്ട് തവണ കൊൽക്കത്തക്ക് വേണ്ടി കിരീടം നേടികൊടുക്കുകയും ചെയ്തു . 

3. Royal Challengers Bangalore –  വിരാട് കോഹ്ലി 


82 തവണ Ipl ൽ ബാംഗ്ലൂരിനെ നയിച്ച വിരാട് കോഹ്ലി 38 തവണ ടീമിനെ വിജയത്തിലെത്തിച്ചു 39 തവണ ടീം പരാജയപ്പെട്ടു . 49 . 36 ആണ് കോഹ്‌ലിയുടെ വിജയ ശതമാനം . 

4 . മുംബൈ ഇന്ത്യൻസ് – രോഹിത് ശർമ്മ 


IPL ൽ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള രണ്ടാമത്തെ ക്യാപ്റ്റൻ ആണ് രോഹിത് ശർമ . 75 മത്സരത്തിൽ മുംബൈയെ നയിച്ച രോഹിത് 46 തവണ ടീമിനെ വിജയത്തിലെത്തിച്ചു . 45 മത്സരങ്ങളിൽ ടീം വിജയിച്ചപ്പോൾ 29 മത്സരങ്ങളിൽ പരാജയപ്പെട്ടു . 3 തവണ ടീമിന് കിരീടം നേടി കൊടുക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചു . 60.66 ആണ് രോഹിത് ശർമയുടെ വിജയ ശതമാനം . 

5 . സൺറൈസേഴ്‌സ് ഹൈദരാബാദ് -ഡേവിഡ് വാർണർ 


47 മത്സരങ്ങളിൽ സൺറൈസേഴ്‌സിനെ നയിച്ച ഡേവിഡ് വാർണർ 26 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിച്ചു 21 മത്സരങ്ങളിൽ ടീം പരാജയപ്പെട്ടു . 2016 ൽ ടീമിനെ ചാംപ്യന്മാരാക്കിയ വാർണറിന്റെ വിജയ ശതമാനം 55.31 ആണ് . 

6 . രാജസ്ഥാൻ റോയൽസ് – സ്റ്റീവ് സ്മിത്ത് 


രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന രാജസ്ഥാനെ നയിക്കുന്നത് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ്. Ipl ലെ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള നായകൻ കൂടിയാണ് സ്മിത്ത്   ഇതുവരെ 24 മൽസരങ്ങളിൽ ക്യാപ്റ്റൻ ആയ സ്മിത്ത് 16 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു 8 തവണ ടീം പരാജയപ്പെട്ടു . 66.66 ആണ് സ്മിത്തിന്റെ വിജയ ശതമാനം . 

7. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ദിനേശ് കാർത്തിക് 


8. കിങ്‌സ് ഇലവൻ പഞ്ചാബ് – R അശ്വിൻ