Skip to content

അഞ്ച് വിക്കറ്റ് വീഴ്ത്തി കാമറോൺ ഗ്രീൻ, ആദ്യ ഇന്നിങ്സിൽ തകർന്ന് സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക ആദ്യ ഇന്നിങ്സിൽ 189 റൺസ് മാത്രം നേടി പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ യുവതാരം കാമറോൺ ഗ്രീനാണ് സൗത്താഫ്രിക്കയെ തകർത്തത്.

ഒരു ഘട്ടത്തിൽ 67 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട സൗത്താഫ്രിക്കയെ 52 റൺസ് നേടിയ വിക്കറ്റ് കീപ്പർ കെയ്ൽ വെറെയ്നും 59 റൺസ് നേടിയ മാർക്കോ യാൻസനുമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇരുവരും പുറത്തായതോടെ വാലറ്റം പൊരുതാൻ പോലുമാകാതെ കീഴടങ്ങി.

ഓസ്ട്രേലിയക്ക് വേണ്ടി യുവതാരം കാമറോൺ ഗ്രീൻ 10.4 ഓവറിൽ 5 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും ബോളണ്ട്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് യുവതാരം കാമറോൺ ഗ്രീൻ സ്വന്തമാക്കിയത്. ഐ പി എൽ ലേലത്തിൽ 17.5 കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിന് പുറകെയാണ് സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം.

നേരത്തെ ഗാബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 6 വിക്കറ്റിന് വിജയിച്ചിരുന്നു.