Skip to content

ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിനെ ഹാർദിക്ക് പാണ്ഡ്യ നയിക്കുമ്പോൾ രോഹിത് ശർമ്മയാണ് ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുക. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർക്കും ടി20 പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

സഞ്ജു സാംസൺ ടി20 ടീമിൽ മാത്രമാണുള്ളത്. റിഷഭ് പന്ത് ടീമിൽ നിന്നും പുറത്തായപ്പോൾ ഇഷാൻ കിഷനെയാണ് രണ്ട് പരമ്പരകളിലെയും വിക്കറ്റ് കീപ്പർ. കോഹ്ലിയും കെ എൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഏകദിന പരമ്പരയിൽ തിരിച്ചെത്തും. ഹാർദിക്ക് പാണ്ഡ്യയാണ് ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടി20 ടീം ; ഹാർദിക് പാണ്ഡ്യ (c), സൂര്യകുമാർ യാദവ് (vc), ഇഷാൻ കിഷൻ (wk), റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ (wk), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ

ഇന്ത്യൻ ഏകദിന ടീം ; രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (vc), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (wk), വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് , ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്