Skip to content

ഡൽഹി ഡെയർ ഡെവിൾസിനെ ഇനി ഗംഭീർ നയിക്കും

ഡൽഹി ഡെയർ ഡെവിൾസ്‌ ക്യാപ്റ്റനായി ഗൗതം ഗംഭീറിനെ നിയമിച്ചു . നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഗംഭീർ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് . 7 വർഷം കൊൽക്കത്തയെ നയിച്ച ഗംഭീർ രണ്ട് തവണ ടീമിനെ ചാമ്പ്യന്മാരാക്കി . Ipl ന്റെ ആദ്യ മൂന്ന് സീസണുകളിൽ ഡൽഹിയുടെ താരമായിരുന്നു ഗംഭീർ . 

“It is a huge honour to once again captain DD. To get this responsibility is a way for me to give back to the sport in the city”  ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ഗംഭീർ പറഞ്ഞു .

ഗംഭീർ തന്നെയായിരിക്കും ഡൽഹിയുടെ ക്യാപ്റ്റൻ എന്ന സൂചനകൾ നേരത്തെ തന്നെ കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു . ലേലത്തിൽ ഒരു കൂട്ടം മികച്ച താരങ്ങളെയാണ് ഡൽഹി സ്വന്തമാക്കിയത് . 2.8 കോടിക്കാണ് ഗംഭീറിനെ ഡൽഹി നേടിയത് . 

കഴിഞ്ഞ Ipl ലും മികച്ച പ്രകടനമാണ് ഗംഭീർ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും നടത്തിയത് . 41.5 ശരാശരിയിൽ 498 റൺസ് നേടിയ ഗംഭീർ ആയിരുന്നു കഴിഞ്ഞ സീസണിലെ റൺ വേട്ടയിൽ രണ്ടാമൻ . 

Ipl ൽ ഇതുവരെ കിരീടം നേടാൻ കഴിയാതെ പോയ ടീമാണ് ഡൽഹി  ഇത്തവണ മികച്ച ടീമിനെയും കോച്ചിനെയും അണിനിരത്തി കിരീടം നേടാൻ ഉറച്ചു തന്നെയാണ് ഡൽഹിയുടെ വരവ് .