Skip to content

ബിസിസിഐ പുതിയ ശമ്പള കരാർ ; ധോണിക്ക് തിരിച്ചടി 

ബിസിസിഐ  പുതിയ ശമ്പള കരാർ പ്രഖ്യാപിച്ചു . 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയാണ് കരാറിന്റെ കാലയളവ് . മത്സര ഫീസ് 200 % അധികമായി കരാറിൽ വർധിപ്പിച്ചിട്ടുണ്ട് . 

A+ , A, B, C എന്നിങ്ങനെ 4 ഗ്രേഡുകളാണ്  കരാറിൽ ഉള്ളത് . ഇന്ത്യൻ നായകൻ വിരാട് കോഹ്ലി , വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ , ശിഖാർ ധവാൻ , ഭുവനേശ്വർ കുമാർ , ജസ്പ്രീത് ബുംറ എന്നിവരാണ് A+ ഗ്രേഡിൽ ഉള്ളവർ 7 കോടിയാണ് ഇവർക്ക് ലഭിക്കുക . 

മുൻ ഇന്ത്യൻ നായകൻ ms ധോണി , അശ്വിൻ , ജഡേജ , സാഹ , മുരളി വിജയ് , പൂജാര , രഹാനെ എന്നിവരാണ് A ഗ്രേഡിൽ ഉള്ളവർ 5 കോടിയാണ് ഇവരുടെ പ്രതിഫലം . 

ഉമേഷ് യാദവ് , കുൽദീപ് യാദവ് , ചഹാൽ , ഹർദിക് പാണ്ഡ്യ , ഇഷാന്ത് ശർമ , ദിനേശ് കാർത്തിക് എന്നിവരാണ് B ഗ്രേഡിൽ ഉള്ളവർ 3 കോടിയാണ് ഈ ഗ്രേഡിലുള്ളവർക്ക് ലഭിക്കുക .