Skip to content

ഇന്ത്യയെ തകർത്ത് ശ്രീലങ്ക 

നിദാഹസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം . 5 വിക്കറ്റിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത് . സ്കോർ – ഇന്ത്യ – 174/6 20 ഓവർ ശ്രീലങ്ക 175/5 (18.3 ഓവർ ) 

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു . തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത് . റൺ ഒന്നുമെടുക്കാതെ രോഹിത് ശർമ മടങ്ങിയപ്പോൾ സ്കോർ 9 ൽ നിക്കെ ഇന്ത്യക്ക് റെയ്നയെയും നഷ്ടമായി . 

തുടർന്ന് ക്രീസിൽ എത്തിയ മനീഷ് പാണ്ഡെയും ശിഖാർ ധവാനും ഇന്ത്യയെ തകർച്ചയിൽ നിന്നും  കര കയറ്റി . 95 റൺസ് ആണ് ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് . തുടർന്നെത്തിയ പന്തുമായി ചേർന്ന് 51 റൺസ് ധവാൻ കൂട്ടിച്ചേർത്തു . ധവാൻ 90 ഉം മനീഷ് പാണ്ഡെ 37 ഉം റൺസ് എടുത്തു . 
49 പന്തിൽ നിന്നും  90 റൺസ് ആണ് ധവാൻ നേടിയത് . 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്സ് . 
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ കുശാൽ മെൻഡിസിനെ നഷ്ടപ്പെട്ടെങ്കിലും കുശാൽ പെരേര തകർത്തടിച്ചതോടെ അനായാസ ശ്രീലങ്ക  വിജയത്തിലേക്ക് നീങ്ങി . 37 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 66 റൺസ് കുശാൽ പെരേര നേടി . അവസാന ഓവറിൽ തിസേര പെരേര തകർത്തടിച്ചതോടെ 9 പന്തുകൾ ശേഷിക്കെ ശ്രീലങ്ക വിജയം സ്വന്തമാക്കി . 

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി . 

കുസാൽ പെരേരയാണ് മാൻ ഓഫ് ദി മാച്ച് .