Skip to content

തകർത്തടിച്ച് ധവാൻ ; മറികടന്നത് കോഹ്ലിയുടെ റെക്കോർഡ് 

നിദാഹസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ . ഫിഫ്റ്റി നേടിയ ശിഖർ ധവാന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയെ തുടക്കത്തിലേ തകർച്ചയിൽ നിന്നും കര കയറ്റിയത് .  സ്കോർ : ഇന്ത്യ – 174-6 (20 ഓവർ) 

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു . തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത് . റൺ ഒന്നുമെടുക്കാതെ രോഹിത് ശർമ മടങ്ങിയപ്പോൾ സ്കോർ 9 ൽ നിക്കെ ഇന്ത്യക്ക് റെയ്നയെയും നഷ്ടമായി . 

തുടർന്ന് ക്രീസിൽ എത്തിയ മനീഷ് പാണ്ഡെയും ശിഖാർ ധവാനും ഇന്ത്യയെ തകർച്ചയിൽ നിന്നും  കര കയറ്റി . 95 റൺസ് ആണ് ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് . തുടർന്നെത്തിയ പന്തുമായി ചേർന്ന് 51 റൺസ് ധവാൻ കൂട്ടിച്ചേർത്തു . ധവാൻ 90 ഉം മനീഷ് പാണ്ഡെ 37 ഉം റൺസ് എടുത്തു . 

49 പന്തിൽ നിന്നും  90 റൺസ് ആണ് ധവാൻ നേടിയത് . 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്സ് . 

ധവാൻ നേടിയ റെക്കോർഡുകൾ 

ശ്രീലങ്കയിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന ടി20 സ്കോർ ആണിത്  . വിരാട് കോഹ്‌ലിയുടെ 82 റൺസിന്റെ റെക്കോർഡ് ആണ് ധവാൻ മറികടന്നത് . 

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ അന്തരാഷ്ട്ര ടി20 യിൽ 90 കളിൽ ഔട്ട് ആകുന്നത്