Skip to content

ഗെയ്ലിന് തകർപ്പൻ സെഞ്ചുറി : നേടിയത് ഈ റെക്കോർഡുകൾ 

ലോകകപ്പ് യോഗ്യത മത്സരത്തിൽ യു എ ഇ ക്കെതിരെ ക്രിസ് ഗെയ്ലിന് തകർപ്പൻ സെഞ്ചുറി .91 പന്തിൽ നിന്നും 123 റൺസ് നേടിയ ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് വെസ്റ്റിൻഡീസ് സ്കോർ 350 കടത്തി . 11 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ ഇന്നിങ്‌സ് . 

മത്സരത്തിലൂടെ ക്രിസ് ഗെയ്ൽ നേടിയ റെക്കോർഡുകൾ . 

1. Uae ക്കെതിരെ സെഞ്ചുറി നേടിയതോടെ 11 രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ക്രിസ് ഗെയ്ൽ സ്വന്തമാക്കി . 

ഇതിന് മുൻപ് സച്ചിൻ ടെണ്ടുൽക്കർ , റിക്കി പോണ്ടിങ് , ഹാഷിം അംല എന്നിവരാണ് ഈ റെക്കോർഡ് സ്വന്തമാക്കിയവർ . 

2. ഈ മത്സരത്തിൽ 11 സിക്സ് ഗെയ്ൽ നേടി ഇതോടെ ഒന്നിൽ കൂടുതൽ തവണ ഏകദിന മത്സരത്തിൽ 10 സിക്സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാൻ ആയി ഗെയ്ൽ മാറി . രോഹിത് ശർമ , എ ബി ഡിവില്ലിയേഴ്സ് , മാർട്ടിൻ ഗുപ്ടിൽ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ . 

3. 23 ആം ഏകദിന സെഞ്ചുറിയാണ് ക്രിസ് ഗെയ്ൽ ഇന്ന് നേടിയത് . 20 ൽ കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ഒരേയൊരു വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ കൂടിയാണ് ക്രിസ് ഗെയ്ൽ 

4. 79 പന്തിൽ നിന്നാണ് ക്രിസ് ഗെയ്ൽ ഇന്ന് സെഞ്ചുറി നേടിയത് ഗെയ്ലിന്റെ മൂന്നാമത്തെ വേഗതയേറിയ ഏകദിന സെഞ്ചുറിയാണിത് ..