Skip to content

ഐസിസി റാങ്കിങ്ങിൽ മിച്ചൽ സ്റ്റാർക്കിന് മികച്ച നേട്ടം

സൗത്താഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പ്രകടനത്തോടെ മിച്ചൽ സ്റ്റാർക്കിന് റാങ്കിങ്ങിൽ മികച്ച നേട്ടം . മത്സരത്തിൽ 109 റൺസ് വിട്ടു കൊടുത്ത് 9 വിക്കറ്റ് സ്റ്റാർക്ക് നേടിയിരുന്നു . ഇതോടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ സ്റ്റാർക്ക് ആദ്യമായി അഞ്ചാം സ്ഥാനത്തെത്തി . ആദ്യ ഇന്നിങ്സിൽ നേടിയ 42 റൺസോടെ ഓൾ റൗണ്ടർ റാങ്കിങ്ങിൽ സ്റ്റാർക്ക്‌ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു . 

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ മാർക്രവും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി . 28 സ്ഥാനങ്ങൾ ഉയർന്ന് മർക്രം 19 ആം സ്ഥാനത്തെത്തി . 

ഷോൺ മാർഷ് 16 ആം സ്ഥാനത്തും  മിച്ചൽ മാർഷ് 43 ആം സ്ഥാനത്തും എത്തി . 

ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ആണ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാമത് .