Skip to content

അതിബുദ്ധി കാണിച്ച് ഇംഗ്ലണ്ട്, തീരുമാനം ശരിയാണോയെന്ന് കാത്തിരുന്ന് കാണാം! 4 സെക്ഷൻ ബാക്കി നിൽക്കെ ചെയ്‌സ് ചെയ്യേണ്ടത് 343 റൺസ്

റാവൽപിൻഡിയിൽ നടക്കുന്ന പാകിസ്ഥാൻ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം ചായയ്ക്ക് പിന്നാലെ 342 ലീഡുമായി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരിക്കുകയാണ്. ബാറ്റിങ് അനുകൂലമായ പിച്ചിൽ 4 സെക്ഷൻ ബാക്കി നിൽക്കെ 343 റൺസ് ചെയ്‌സ് ചെയ്യാൻ പാകിസ്ഥാനെ വിട്ട ഇംഗ്ലണ്ടിന്റെ തീരുമാനത്തെ ക്രിക്കറ്റ് വിദഗ്ധറും ആരാധകരുടെ ചോദ്യം ചെയ്യുകയാണ്.

ആദ്യ ഇന്നിംഗ്‌സിലെ പോലെ പാകിസ്ഥാൻ മികച്ച തുടക്കം ലഭിച്ചാൽ അനായാസം ഈ സ്‌കോർ ചെയ്‌സ് ചെയ്യാൻ കഴിയുമെന്നതിൽ സംശയമില്ല. ക്യാപ്റ്റൻ ബാബർ അസമും മികച്ച ഫോമിലാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ് സ്‌കോർ ചെയ്തിരുന്നു. 65 പന്തിൽ 87 റൺസ് നേടിയ ബ്രൂക്കാണ് ടോപ്പ് സ്‌കോറർ.

657 പിന്തുടർന്ന പാകിസ്ഥാനെ ആദ്യ ഇന്നിംഗ്‌സിൽ 579ൽ വീഴ്ത്തി 78 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. പാകിസ്ഥാൻ നിരയിൽ 4 പേർ സെഞ്ചുറി നേടിയിരുന്നുവെങ്കിലും മധ്യനിരയിൽ വലിയ കൂട്ടുകെട്ട് ഉണ്ടാവാത്തത് ഇംഗ്ലണ്ട് സ്‌കോർ മറികടക്കുന്നത് ദുഷ്കരമാക്കി. 136 റൺസ് നേടിയ ബാബർ അസമാണ് ടോപ്പ് സ്‌കോറർ. പാകിസ്ഥാൻ വേണ്ടി ഓപ്പണർമാർ ഇരുവരും സെഞ്ചുറി നേടിയിരുന്നു (ഷഫീഖ് – 114, ഇമാമുൾ ഹഖ് – 121)