Skip to content

വായുവിൽ ഉയർന്ന് ഒറ്റകൈ ക്യാച്ചുമായി ഏവരെയും അമ്പരപ്പിച്ച് കോഹ്ലി – വീഡിയോ

ഇന്ത്യയ്ക്കെതിരെ 186 വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 24 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 97 റൺസ് നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ശാഖിബുൽ ഹസനെ തകർപ്പൻ ക്യാച്ചിലൂടെ കോഹ്ലി പുറത്താക്കിയിരിക്കുകയാണ്. 38 പന്തിൽ 29 റൺസുമായി ഇന്ത്യയ്ക് ഭീഷണിയായി നിന്ന ശാഖിബിനെ വാഷിങ്ടൺ സുന്ദറിന്റെ ഡെലിവറിയിൽ അവിശ്വസനീയ രീതിയിലാണ് കോഹ്ലി കൈപിടിയിൽ ഒതുക്കിയത്.

ശാഖിബിനെ കൂടാതെ ഷിന്റോ (0), ലിറ്റണ് ദാസ് (41), അനാമുൾ (14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. 26 റൺസിൽ ബംഗ്ലാദേശിന്റെ 2 വിക്കറ്റ് വീണിരുന്നുവെങ്കിലും മൂന്നാം വിക്കറ്റിൽ ദാസും ശാഖിബും ചേർന്ന് വിക്കറ്റ് കളയാതെ ജാഗ്രതയോടെ നീങ്ങുകയാണ്. 74 റൺസിൽ നിൽക്കെയാണ് ബംഗ്ലാദേശിന് മൂന്നാം വിക്കറ്റ് നഷ്ട്ടമായത്.

ജയിക്കാൻ ബംഗ്ലാദേശിന് ഇനി 76 വിക്കറ്റ് ബാക്കി നിൽക്കെ 90 റൺസ് വേണം. വിക്കറ്റുകൾ വീഴ്ത്താൻ ആയില്ലെങ്കിൽ ഇന്ത്യയ്ക് ജയം ദുഷ്കരമാവും. നേരെത്തെ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് തുണയായത് 70 പന്തിൽ 73 റൺസ് നേടിയ രാഹുലിന്റെ ഇന്നിംഗ്സായിരുന്നു. 5 വിക്കറ്റ് നേടിയ ശാഖിബും, 4 വിക്കറ്റ് നേടിയ ഹൊസൈനുമാണ് ഇന്ത്യയ്ക് നാശം വിതച്ചത്.

https://twitter.com/cric24time/status/1599367682809556993?t=x0C6Zx706TH3iOpaC78FMA&s=19