Skip to content

ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ ഇന്ത്യ, സഞ്ജു തിരിച്ചെത്തി, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഏകദിന പരമ്പരയിൽ ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ എത്തിയിരിക്കുകയാണ്. ശിഖാർ ധവാനും കൂട്ടരും. ഹാർദിക്ക് പാണ്ഡ്യയ്‌ക്ക് കീഴിൽ സഞ്ജു അവഗണിക്കപെട്ടപ്പോൾ ധവാന് കീഴിൽ പ്ലേയിങ് ഇലവനിൽ സഞ്ജു തിരിച്ചെത്തി. ഒഴിവാക്കാൻ പറ്റാത്തത്ര മികവിലാണ് ഈ വർഷം ഏകദിന ക്രിക്കറ്റിൽ സഞ്ജു ബാറ്റ് വീശിയത്.

സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയതിനൊപ്പം ഉമ്രാൻ മാലിക്കും അർഷ്ദീപ് സിങും അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തയും ആരാധകരുടെ സന്തോഷം ഇരട്ടിച്ചു. മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങനയക്കുകയായിരുന്നു.

പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ(c), ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്(wk), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ

ന്യൂസിലൻഡ് ഇലവൻ ; ഫിൻ അലൻ, ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ(c), ടോം ലാതം(wk), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ആദം മിൽനെ, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ