Skip to content

പുതിയ റോളിലും മികവ് പുലർത്താതെ റിഷഭ് പന്ത്, രണ്ടാം ടി20 യിൽ 6 റൺസ് നേടി പുറത്ത്

ഇന്ത്യൻ ടി20 ടീമിൽ പുതിയ റോളിലും മികവ് പുലർത്താൻ സാധിക്കാതെ ഇന്ത്യൻ വിക്കറ്റ് കീപ്പറും പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത്. ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്ത പന്ത് നിരാശപെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

13 പന്തിൽ 6 റൺസ് നേടിയ പന്തിനെ ലോക്കി ഫെർഗൂസനാണ് പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മികവ് പുലർത്തുന്ന പന്തിന് ടി20 ക്രിക്കറ്റിൽ ഇതുവരെയും ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്താൻ സാധിച്ചിട്ടില്ല.

പവർപ്ലേയിൽ ലോകകപ്പിലെ അതേ സമീപനമാണ് ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. പവർപ്ലേ ഓവറുകളിൽ 42 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.

അതിനിടെ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് അവസരം നൽകാത്തത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ആരാധകർ കാണുവാൻ ആഗ്രഹിച്ച മാറ്റങ്ങൾ ഇക്കുറിയും ഇന്ത്യൻ ടീമിൽ നിന്നുണ്ടായില്ല. സഞ്ജുവിനൊപ്പം ഉമ്രാൻ മാലിക്കിനും ഇന്ത്യ അവസരം നൽകിയില്ല. ചഹാൽ, സിറാജ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് ബൗളർമാർ. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഇടം നേടി.