Skip to content

ഇന്ത്യയുടെ ഏറ്റവും മോശം ടി20 ബാറ്റ്സ്മാനാണോ റിഷഭ് പന്ത്, കണക്കുകൾ ഇങ്ങനെ

ഒരിക്കൽ കൂടി ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് റിഷഭ് പന്ത്. ന്യൂസിലൻഡിനെ ഓപ്പണറായി ഇറങ്ങിയ പന്തിന് 6 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മോശം പ്രകടനത്തിനിടയിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റ്സ്മാൻ റിഷഭ് പന്താണെന്ന് വിലയിരുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 65 മത്സരങ്ങൾ കളിച്ച പന്ത് 55 ഇന്നിങ്സിൽ ബാറ്റ് ചെയ്തിട്ടുണ്ട്. യുവരാജ് സിങ്, ഗംഭീർ, ബുംറ തുടങ്ങിയവരേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ച പന്തിന് എന്നാൽ ഇതുവരെയും ഓർമ്മയിൽ തങ്ങിനിൽകുന്ന ഒരു ഇന്നിങ്സ് പോലും കളിക്കുവാൻ സാധിച്ചിട്ടില്ല.

55 ഇന്നിങ്സിൽ നിന്നും 22.70 ശരാശരിയിൽ 125.94 സ്ട്രൈക്ക് റേറ്റിൽ 976 റൺസ് നേടാൻ മാത്രമേ പന്തിന് സാധിച്ചിട്ടുള്ളു. ഇന്ത്യയ്ക്ക് വേണ്ടി 50 ലധികം ഇന്നിങ്സ് കളിച്ചവരിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റും ശരാശരിയുമുള്ളത് റിഷഭ് പന്തിനാണ്.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 13 പന്തിൽ വെറും 6 റൺസ് നേടിയാണ് പന്ത് പുറത്തായത്. ഈ പര്യടനത്തിൽ ടി20 ടീമിൻ്റെയും ഏകദിന ടീമിൻ്റെയും വൈസ് ക്യാപ്റ്റൻ കൂടിയാണ് റിഷഭ് പന്ത്.