Skip to content

ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ബാറ്റർമാർക്ക് താൻ നൽകിയ നിർദേശം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് വി വി എസ് ലക്ഷ്മൺ. രാഹുൽ ദ്രാവിദിനുറ് വിശ്രമം അനുവദിച്ചതിനാൽ വി വി എസ് ലക്ഷ്മണാണ് ഈ പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്.

ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായതിനാൽ ബാറ്റിങ് സമീപനത്തിൽ ഇന്ത്യ മാറ്റം കൊണ്ടുവരുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകരുള്ളത്. ഹാർദിക്ക് പാണ്ഡ്യ യുവനിരയോട് ആക്രമിച്ച് കളിക്കാൻ തന്നെയാണ് താൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലക്ഷ്മൺ തുറന്നുപറഞ്ഞു.

” ടി20 ക്രിക്കറ്റിൽ സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും കളിക്കേണ്ടതുണ്ട്. ക്രീസിലെത്തി അത്തരത്തിൽ കളിക്കാൻ കഴിയുന്ന താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. പേടികൂടാതെ ബാറ്റ് ചെയ്യാനാണ് അവർക്ക് ക്യാപ്റ്റനും ടീം മാനേജ്മെൻ്റും നൽകിയിരിക്കുന്ന നിർദ്ദേശം. അതിനൊപ്പം തന്നെ സാഹചര്യങ്ങളും സന്ദർഭങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് തന്ത്രങ്ങൾ മെനയേണ്ടതുണ്ട്. ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.

ഹാർദിക്ക് പാണ്ഡ്യയാണ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇതിന് മുൻപ് അയർലൻഡിനെതിരായ പരമ്പരയിലും ഹാർദിക്ക് പാണ്ഡ്യ ഇന്ത്യയെ നയിച്ചിരുന്നു.