Skip to content

പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാണ്. കഴിഞ്ഞ പരമ്പരകളിൽ കാഴ്ച്ചവെച്ച മികവ് കിവികൾക്കെതിരെയും തുടർന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കുവാൻ സഞ്ജുവിന് സാധിക്കും.

വിക്കറ്റ് കീപ്പർ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനായതിനാൽ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യം തീർച്ചയല്ല. എന്നിരുന്നാലും മത്സരത്തിന് മുൻപായി നടന്ന പരിശീലന സെഷനിൽ സഞ്ജുവിൻ്റെ ബാറ്റിങ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ സഞ്ജു പറത്തിയ നോ ലുക്ക് സിക്സ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

വീഡിയോ ;

കേരളത്തിൽ നിന്നും മാത്രമല്ല കേരളത്തിന് പുറത്തുനിന്നും സഞ്ജുവിന് ലഭിക്കുന്ന പിന്തുണ അമ്പരപ്പിക്കുന്നതാണ്. മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് സ്റ്റേഡിയങ്ങളിലും സോഷ്യൽ മീഡിയയിലും സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ വർഷം ടി20 ക്രിക്കറ്റിൽ 5 ഇന്നിങ്സിൽ നിന്നും 44.74 ശരാശരിയിൽ 158.40 സ്ട്രൈക്ക് റേറ്റിൽ 179 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഈ വർഷം സഞ്ജുവിൻ്റെ പ്രകടനം ഇതിലും ഗംഭീരമാണ്. 8 ഇന്നിങ്സിൽ നിന്നും 82.66 ശരാശരിയിൽ 2 ഫിഫ്റ്റി ഉൾപ്പടെ 248 റൺസ് സഞ്ജു നേടിയിട്ടുണ്ട്.