Skip to content

ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്രധാന താരങ്ങൾക്കൊപ്പം ടീമിൻ്റെ ഹെഡ് കോച്ചിനും വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇത്തരത്തിൽ സപ്പോർട്ട് സ്റ്റാഫിന് പോലും വിശ്രമവും ഇടവേളയും അനുവദിക്കുന്നത്. ഐ പി എൽ സമയത്ത് ലഭിക്കുന്ന രണ്ടോ മൂന്നോ വിശ്രമം മാത്രം പരിശീലകർക്ക് നൽകിയാൽ മതിയെന്നും രവി ശാസ്ത്രി തുറന്നടിച്ചു.

ഇത്തരത്തിൽ ഒരു ടൂർണമെൻ്റിന് ശേഷവും ഇടവേള നൽകിയാൽ കളിക്കാരെ കുറിച്ച് എങ്ങനെ ഹെഡ് കോച്ചിന് മനസ്സിലാകുമെന്ന പ്രധാനപെട്ട ചോദ്യമാണ് രവി ശാസ്ത്രി ഉന്നയിച്ചിരിക്കുന്നത്.

” ഇടവേളകൾ നൽകുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്ക് എൻ്റെ ടീമിനെ മനസ്സിലാക്കണം. എൻ്റെ കളിക്കാരെ മനസ്സിലാക്കണം. അങ്ങനെയെങ്കിൽ മാത്രമേ ആ ടീമിനെ നിയന്ത്രിക്കുവാൻ എനിക്ക് സാധിക്കൂ. ഈ ഇടവേളകൾ സത്യത്തിൽ എന്തിനാണ് ഇത്രയും വിശ്രമം. ഐ പി എൽ രണ്ടോ മൂന്നോ മാസം വരെയുണ്ടാകും. പരിശീലകൻ എന്ന നിലയിൽ വിശ്രമിക്കാൻ അത് മതിയാകും. പക്ഷേ മറ്റു സമയങ്ങളിൽ പരിശീലകൻ അത് ആര് തന്നെയായാലും ടീമിനൊപ്പം ഉണ്ടാകണം. ” രവി ശാസ്ത്രി പറഞ്ഞു.

ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനാൽ വി വി എസ് ലക്ഷ്മണാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്.