Skip to content

ജഡേജ മഞ്ഞകുപ്പായത്തിൽ തന്നെ കളിക്കും, ബ്രാവോ പുറത്തേക്ക്, എട്ട് താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ മിനി ലേലത്തിന് മുൻപേ എട്ട് താരങ്ങളെ റിലീസ് ചെയ്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കും.

കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയായിരുന്നു ടീമിനെ തുടക്കത്തിൽ നയിച്ചിരുന്നത്. പിന്നീട് സീസൺ പകുതിയോടെ ടീമിൻ്റെയും തൻ്റെയും മോശം പ്രകടനം കണക്കിലെടുത്തുകൊണ്ട് ജഡേജ ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്‌ക്ക് കൈമാറിയിരുന്നു. ഇതിന് പുറകെ ജഡേജ ചെന്നൈ സൂപ്പർ കിങ്സ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ജഡേജ ടീമിൽ തുടർന്നപ്പോൾ വിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ ടീം റിലീസ് ചെയ്തു. ബ്രാവോയ്ക്കൊപ്പം അടുത്തിടെ വിരമിച്ച റോബിൻ ഉത്തപ്പ, ആഡം മിൽനെ, ഹരി നിശാന്ത്, ക്രിസ് ജോർദാൻ, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായൺ ജഗദീഷൻ എന്നിവരെയും ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്തു.

ലേലത്തിനെത്തുമ്പോൾ 20.45 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ പേഴ്‌സിലുള്ളത്.

എം എസ് ധോണി (ക്യാപ്റ്റൻ), ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗേക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീർഷാജേത്, സിംപൗധരി ചാഹർ, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ