Skip to content

സർപ്രൈസുകളില്ലാതെ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്, റിലീസ് ചെയ്തത് 9 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപേ 9 താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ പ്രവേശിച്ച രാജസ്ഥാൻ റോയൽസ് ഇക്കുററിയും അതേ ടീമിനെ തന്നെ നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ലേലത്തിൽ ഇനിയുള്ള പോരായ്മകൾ പരിഹരിക്കാനായിരിക്കും റോയൽസിൻ്റെ ശ്രമം.

ന്യൂസിലൻഡ് താരങ്ങളായ ഡാരൽ മിച്ചൽ, ജെയിംസ് നീഷം, ഓസ്ട്രേലിയൻ പേസർ നേതൻ കോൾട്ടർ നൈൽ, റാസി വാൻഡർ ഡസൻ, കോർബിൻ ബോസ്ക്, ശുഭം ഗാർഹ്വാൾ, തേജസ് ബറോക, അനുനയ് സിങ്, കരുൺ നായർ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തത്.

ലേലത്തിനെത്തുമ്പോൾ 13.2 കോടിയാണ് രാജസ്ഥാൻ റോയൽസിൻ്റെ കൈവശമുള്ളത്. നാല് വിദേശ താരങ്ങളെ റോയൽസിന് ലേലത്തിൽ സ്വന്തമാക്കാം.

നിലവിലെ ടീം ; സഞ്ജു സാംസൺ (c), യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, ജോസ് ബട്ട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ