Skip to content

കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ആവേശവിജയത്തോടെ കളിക്കാർക്കൊപ്പം കയ്യടിനേടി ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് രഘു. മഴ മൂലം തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ ഓടിനടന്നുകൊണ്ട് താരം കളിക്കാരുടെ ഷൂ ക്ലീൻ ചെയ്തിരുന്നു.

മഴ ശമിച്ച ശേഷം കളി തുടർന്നപ്പോൾ ഗ്രൗണ്ടിൽ കളിക്കാർ തെന്നിവീഴാനുള്ള സാധ്യത വളരെ അധികമായിരുന്നു. കളി പുനരാരംഭിച്ച ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് ബാറ്റ്സ്മാൻ ലിറ്റൺ ദാസ് നോൺ സ്ട്രൈക്കർ എൻഡിൽ തെന്നിവീണിരുന്നു.

ഇത് മനസ്സിലാക്കികൊണ്ടായിരുന്നു ബൗണ്ടറി ലൈനിൽ കയ്യിൽ ബ്രഷുമായി രഘു എത്തിയത്. സപ്പോർട്ട് ടീമിൻ്റെ ഈ ഇടപെടൽ ഇന്ത്യൻ ടീമിനെ സാഹായിക്കുകയും ചെയ്തു. ഒരു ക്യാച്ചോ ഫീൽഡിങ് പിഴവോ ഇന്ത്യൻ ടീമിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

മത്സരത്തിൽ 5 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ടൂർണമെൻ്റിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുവാനും ഇന്ത്യയ്ക്ക് സാധിച്ചു. നവംബർ ആറിന് സിംബാബ്‌വെയ്ക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.