Skip to content

ഇന്ത്യ പാക് പോരാട്ടത്തെയും കടത്തിവെട്ടി ഇന്ത്യ – ബംഗ്ളാദേശ് പോരാട്ടം, ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാർ

ഐസിസി ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആവേശപോരാട്ടം. മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ആവേശം തെല്ലൊന്ന് പോലും കുറഞ്ഞില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിലെ കാഴ്ച്ചക്കാരുടെ എണ്ണത്തെയും ഈ മത്സരം പിന്നിലാക്കി.

ഒരു ഘട്ടത്തിൽ 19 മില്യൺ ( ഒരു കോടി 90 ലക്ഷം ) ആളുകളാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഹോട്ട്സ്റ്റാറിൽ കണ്ടത്. ഹോട്ട്സ്റ്റാർ പെയ്ഡായ ശേഷം ഒരു മത്സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യൂസാണിത്. ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ഒരു ഘട്ടത്തിൽ 18 മില്യൺ കാഴ്ച്ചക്കാരും ഏഷ്യ കപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിൽ 14 മില്യൺ കാഴ്ച്ചക്കാരുമുണ്ടായിരുന്നു.

ഇന്ത്യ സെമിയിലോ ഫൈനലിലോ എത്തുന്നതോടെ ലോകത്തിലെ തന്നെ സകല റെക്കോർഡും തകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റു മത്സരങ്ങൾക്കും മികച്ച കാഴ്ച്ചക്കാരാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിംബാബ്‌വെയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ 60 ലക്ഷത്തിലധികം കാഴ്ച്ചക്കാർ ഹോട്ട്സ്റ്റാറിൽ മാത്രമുണ്ടായിരുന്നു.

മത്സരത്തിലെ ആവേശവിജയത്തോടെ പോയിൻ്റ് ടേബിളിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നവംബർ ആറിന് സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടുവാൻ സാധിക്കും.