Skip to content

ഇങ്ങനെ കളിക്കാൻ ഇങ്ങേരെകൊണ്ടേ സാധിക്കൂ, ബാറ്റിങ് തകർച്ചയിൽ രക്ഷകനായി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ തകർച്ചയിൽ നിന്നും ഇന്ത്യൻ ടീമിനെ രക്ഷിച്ച് സൂര്യകുമാർ യാദവ്. ഒരുപക്ഷേ 100 ൽ താഴെ ഒതുങ്ങേണ്ട ഇന്ത്യയെ തൻ്റെ അർധസെഞ്ചുറി മികവിലൂടെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

ഇന്ത്യ നിശ്ചിത 20 ഓവറിൽ 133 റൺസ് നേടിയപ്പോൾ അതിൽ 68 റൺസും പിറന്നത് സൂര്യകുമാർ യാദവിൻ്റെ ബാറ്റിൽ നിന്നായിരുന്നു. 40 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 68 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്.

മറ്റുള്ളവർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ അതീവ സമ്മർദ്ദഘട്ടത്തിൽ ബാറ്റ് ചെയ്ത സൂര്യയ്ക്ക് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കുവാൻ 30 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 15 റൺസ് നേടിയ രോഹിത് ശർമ്മയും 12 റൺസ് നേടിയ കോഹ്ലിയും മാത്രമാണ് സൂര്യകുമാർ യാദവിനെ കൂടാതെ മത്സരത്തിൽ രണ്ടക്കം കടന്നത്.

നാലോവറിൽ 29 റൺസ് വഴങ്ങികൊണ്ട് നാല് വിക്കറ്റ് നേടിയ ലുങ്കി എങ്കീഡിയാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. വെയ്ൻ പാർനൽ നാലോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നോകിയ ഒരു വിക്കറ്റും നേടി.