Skip to content

ഐസിസി ടി20 ലോകകപ്പിൽ അഭിമാന നേട്ടം കുറിച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മത്സരത്തിൽ 12 റൺസ് നേടിയതോടെ ഈ അഭിമാനനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്.

മത്സരത്തിൽ 11 പന്തിൽ 12 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ 1000 റൺസ് വിരാട് കോഹ്ലി പൂർത്തിയാക്കി. ടി20 ലോകകപ്പിൽ 1000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി.

ശ്രീലങ്കൻ ഇതിഹാസതാരം മഹേള ജയവർധനെയാണ് ഐസിസി ടി20 ലോകകപ്പിൽ 1000 റൺസ് നേടിയിട്ടുള്ള ആദ്യ താരം. 31 ഇന്നിങ്സിൽ നിന്നും ഒരു സെഞ്ചുറിയും 6 ഫിഫ്റ്റിയും ഉൾപ്പടെ 39.07 ശരാശരിയിൽ 1016 റൺസാണ് ജയവർധനെ നേടിയിട്ടുള്ളത്.

മറുഭാഗത്ത് 22 ഇന്നിങ്സിൽ നിന്നും 12 ഫിഫ്റ്റി ഉൾപ്പടെ 83.41 ശരാശരിയിൽ 1001 റൺസ് ലോകകപ്പിൽ വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 965 റൺസ് നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലും 919 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ഈ പട്ടികയിൽ വിരാട് കോഹ്ലിക്ക് പിന്നിലുള്ളത്.