Skip to content

കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ പുറത്തായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 5 പന്തിൽ 4 റൺസ് നേടിയാണ് ബാബർ പുറത്തായത്.

തുടർച്ചയായ ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ബാബർ അസമിൻ്റെ ബാറ്റിങ് ശരാശരി 50 ലും താഴെയായി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 + റൺസ് നേടിയവരിൽ 50 ന് മുകളിൽ ശരാശരിയുള്ള ഒരേയൊരു ബാറ്റ്സ്മാനായി വിരാട് കോഹ്ലി മാറി.

475 ഇന്നിങ്സിൽ നിന്നും 53.94 ശരാശരിയിൽ 24274 റൺസാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. മത്സരത്തിന് മുൻപ് 50.09 ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാബർ അസമിൻ്റെ ബാറ്റിങ് ശരാശരി. മത്സരത്തിന് ശേഷം അത് 49 ലേക്ക് ചുരുങ്ങി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്റ്സ്മാന്മാർ ( മിനിമം 10000 റൺസ് )

  • വിരാട് കോഹ്ലി – 53.94
  • ബാബർ അസം – 49.88
  • സ്റ്റീവ് സ്മിത്ത് – 49.24
  • ജാക്വസ് കാലിസ് – 49.10
  • ജോ റൂട്ട് 49.03