Skip to content

സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയ ലക്ഷ്യം . 189 റൺസിന്റെ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 227 റൺസിന് ഓൾ ഔട്ട് ആയി . ഓസ്‌ട്രേലിയക്ക് വേണ്ടി ബാൻക്രോഫ്റ്റ് ഫിഫ്റ്റി നേടി . ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 38 റൺസും ഷോൺ മാർഷ് 33 റൺസും കമ്മീൻസ് 26 റൺസും നേടി .  

4 വിക്കറ്റ് നേടിയ കേശവ് മഹാരാജ് ആണ് സൗത്താഫ്രിക്കൻ ബൗളിംഗിൽ തിളങ്ങിയത് . രണ്ട് ഇന്നിംഗ്‌സിൽ നിന്നും 9 വിക്കറ്റുകൾ മഹാരാജ് സ്വന്തമാക്കി . മഹാരാജിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ്  . മോർണി മോർക്കൽ 3 വിക്കറ്റും റബാഡ 2 വിക്കറ്റും എൽഗാർ ഒരു വിക്കറ്റും നേടി .