Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ 

ഓസ്‌ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ സൗത്താഫ്രിക്ക 162 ന് പുറത്ത് . 5 വിക്കറ്റ് നേടിയ സ്റ്റാർക്കും 3 വിക്കറ്റ് നേടിയ ലിയോണും ആണ് സൗത്താഫ്രിക്കയെ തകർത്തത് . 

71 റൺസ് നേടി പുറത്താകാതെ നിന്ന എ ബി ഡിവില്ലിയേഴ്സ് മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത് . 189 റൺസ്‌ പുറകിൽ ആണ് സൗത്താഫ്രിക്ക . ഒരു ഭാഗത്ത് ഡിവില്ലിയേഴ്സ് നിലയുറപ്പിച്ചപ്പോൾ മറുഭാഗത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു . 

നേരത്തെ ആദ്യ ഇന്നിംഗ്‌സിൽ മിച്ചൽ മാർഷിന്റെ മികവിൽ ഓസ്‌ട്രേലിയ 351 റൺസ് നേടിയിരുന്നു .