Skip to content

റൺ ഔട്ടോടെ ഡിവില്ലിയേഴ്സിനെ തേടിയെത്തിയത് ഈ മോശം റെക്കോർഡ് 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ റൺ ഔട്ട് ആയതോടെ സൂപ്പർ താരം ഡിവില്ലിയേഴ്സിനെ തേടിയെത്തിയത് മോശം റെക്കോർഡ് . ഇത് 29 ആം തവണയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺ ഔട്ട് ആകുന്നത് . ഇതോടെ കാലിസിനെ മറികടന്ന് ഏറ്റവും കൂടുതൽ തവണ റൺ ഔട്ട് ആകുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഡിവില്ലിയേഴ്സിന്റെ പേരിലായി .  


ആറാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ റൺ ഔട്ട് ആയത് . ഇത് എട്ടാം തവണയാണ് ഡിവില്ലിയേഴ്സ് ടെസ്റ്റിൽ പൂജ്യത്തിന് പുറത്താകുന്നത് . ഇതിൽ 4 ഉം കഴിഞ്ഞ 12 ഇന്നിംഗ്‌സിൽ ആയിരുന്നു.