Skip to content

മാർക്രത്തിന് സെഞ്ചുറി സൗത്താഫ്രിക്ക കുതിക്കുന്നു 

ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 417 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 239 ന് 5 എന്ന നിലയിൽ . സെഞ്ചുറി നേടിയ മാർക്രവും ഫിഫ്റ്റി നേടിയ ഡീകോക്കും ആണ് ഒരു ഘട്ടത്തിൽ 49/4 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ കര കയറ്റിയത്  . 

കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറി ആണ് മാർക്രം നേടിയത് . മുൻനിര അമ്പേ പരാജയപ്പെട്ടെങ്കിലും ഡീകോക്ക് മാർക്രം കൂട്ടുക്കെട്ടിൽ വിജയ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് . 

ഓസ്‌ട്രേലിയക്ക് വേണ്ടി ഹേസൽവുഡ് രണ്ടും സ്റ്റാർക് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .