Skip to content

മറുഭാഗത്ത് അവനുണ്ടെങ്കിൽ എനിക്ക് സമ്മർദ്ദമില്ല, കോഹ്ലിയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടി20 ടീമിൽ എതിരാളികൾ ഇപ്പോൾ ഏറ്റവുമധികം ഭയപ്പെടുന്നത് കിങ് കോഹ്ലി- സൂര്യകുമാർ യാദവ് കൂട്ടുകെട്ടിനെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചു. വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള ഈ കൂട്ടുകെട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

കോഹ്ലിയ്ക്കൊപ്പമുള്ള ബാറ്റിങ് താൻ ഏറെ ആസ്വദിക്കുന്നുവെന്ന് തുറന്നുപറഞ്ഞ സൂര്യകുമാർ മറുഭാഗത്ത് കോഹ്ലിയുണ്ടെങ്കിൽ തനിക്ക് ഫ്രീയായി കളിക്കുവാൻ സാധിക്കുമെന്നും തുറന്നുപറഞ്ഞു.

” കോഹ്ലിയോടൊപ്പമുള്ള ബാറ്റിങ് ഞാൻ ശരിക്കും ആസ്വദിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ ലക്ഷ്യം വളരെ വ്യക്തമാണ്. എനിക്ക് നേരത്തെ ബൗണ്ടറികൾ ലഭിച്ചാൽ ഞങ്ങളുടെ കൂട്ടുകെട്ട് നീട്ടികൊണ്ടുപോകുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ”

” ഞങ്ങൾ എല്ലായ്പോഴും ഷോട്ടുകൾക്കായി നോക്കുന്നു. അതാണ് ഞങ്ങളുടെ കൂട്ടുകെട്ടിൻ്റെ വിജയരഹസ്യം. കോഹ്ലി മറുഭാഗത്തുണ്ടെങ്കിൽ എനിക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിക്കുന്നു. ” സൂര്യകുമാർ യാദവ് പറഞ്ഞു.

നെതർലൻഡ്സിനെതിരെ കോഹ്ലി 44 പന്തിൽ 66 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസ് അടിച്ചുകൂട്ടിയിരുന്നു. 95 റൺസ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തിരുന്നു.