Skip to content

മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

ഐസിസി ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സിഡ്നിയിൽ നടന്ന മത്സരത്തിൽ 56 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടുവാന സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോർ നേടിയത്. രോഹിത് ശർമ്മ 39 പന്തിൽ 4 ഫോറും 3 സിക്സും നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 44 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 62 റൺസും സൂര്യകുമാർ യാദവ് 25 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 51 റൺസ് നേടി പുറത്താകാതെ നിന്നു. കെ എൽ രാഹുലിന് ഈ മത്സരത്തിലും മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. 12 പന്തിൽ 9 റൺസ് നേടി താരം പുറത്തായി.

മൂന്നാം വിക്കറ്റിൽ 95 റൺസ് സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും കൂട്ടിച്ചേർത്തു. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 30 ന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനുമായാണ് നെതർലൻഡ്സിൻ്റെ അടുത്ത മത്സരം.