Skip to content

കിങ് ഈസ് ബാക്ക്, ഐസിസി റാങ്കിങിൽ ആദ്യ പത്തിൽ തിരിച്ചെത്തി കിങ് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി വിരാട് കോഹ്ലി.

പാകിസ്ഥാനെതിരായ മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം കോഹ്ലി സമ്മാനിച്ചിരുന്നു. ഈ പ്രകടനത്തോടെ റാങ്കിങിൽ 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കോഹ്ലി റാങ്കിങിൽ ഒമ്പതാം സ്ഥാനത്തെത്തി. ഏഷ്യ കപ്പിന് മുൻപ് ഓഗസ്റ്റ് മാസത്തിൽ 35 ആം സ്ഥാനത്തായിരുന്നു കോഹ്ലി ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഏഷ്യ കപ്പിലെയും ലോകകപ്പിലെയും മികച്ച പ്രകടനത്തോടെ കിങ് കോഹ്ലി ആദ്യ പത്തിൽ തിരിച്ചെത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരെ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും പാക് വിക്കറ്റ് കീപ്പർ റിസ്വാൻ റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലൻഡ് താരം കോൺവേ ബാബർ അസം, സൂര്യകുമാർ യാദവ് എന്നിവരെ പിന്നിലാക്കികൊണ്ട് രണ്ടാം സ്ഥാനത്തെത്തി.

ഐസിസി ടി20 ബാറ്റിങ് റാങ്കിങ്

1. മൊഹമ്മദ് റിസ്വാൻ, 2. ഡെവൺ കോൺവേ, 3. സൂര്യകുമാർ യാദവ്, 4. ബാബർ അസം, 5. ഐയ്ഡൻ മാർക്രം, 6. ഡേവിഡ് മലാൻ, 7. ആരോൺ ഫിഞ്ച്, 8. പാതും നിസങ്ക, 9. വിരാട് കോഹ്ലി, 10. മൊഹമ്മദ് വസീം