Skip to content

ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ തർക്കങ്ങൾക്കും ആശയകുഴപ്പത്തിനും വഴിവെച്ച അമ്പയറുടെ തീരുമാനത്തോട് പ്രതികരിച്ച് ഐസിസി എലൈറ്റ് പാനൽ അമ്പയർ സൈമൺ ടൗഫൽ.

മത്സരത്തിലെ അവസാന ഓവറിൽ മൊഹമ്മദ് നവാസ് എറിഞ്ഞ ഫ്രീഹിറ്റിൽ കോഹ്ലി ബൗൾഡാവുകയും സ്റ്റമ്പിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയ തക്കത്തിൽ കോഹ്ലിയും ദിനേശ് കാർത്തിക്കും മൂന്ന് റൺസ് ഓടിയെടുക്കുകയും ചെയ്തത് പാക് താരങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. പാക് താരങ്ങൾ അമ്പയറോട് ഡെഡ് ബോൾ വിധിക്കാൻ തർക്കിച്ചെങ്കിലും ഓൺ ഫീൽഡ് അമ്പയർമാർ ഇന്ത്യയ്ക്ക് മൂന്ന് റൺസ് നൽകിയിരുന്നു.

” ഇന്നലെ നടന്ന ആവേശപോരാട്ടത്തിലെ ക്ലൈമാക്സിന് ശേഷം ഫ്രീ ഹിറ്റിൽ കോഹ്ലി ബൗൾഡായ ശേഷം മൂന്ന് റൺസ് ഓടിയെടുത്തുതിനെ കുറിച്ച് വിശദീകരിക്കാൻ എന്നോട് ഒരുപാട് ആളുകൾ ആവശ്യപെട്ടു. “

” പന്ത് സ്റ്റമ്പിൽ തട്ടി തേർഡ് മാനിലേക്ക് പോയതിനെ തുടർന്ന് ബാറ്റർമാർ മൂന്ന് റൺസ് ഓടിയെടുത്തതിൽ മൂന്ന് ബൈ റൺസ് നൽകിയ അമ്പയർമാരുടെ തീരുമാനം തികച്ചും ശരിയാണ്. ഫ്രീ ഹിറ്റിൽ ബാറ്ററെ ബൗൾഡ് ചെയ്ത് പുറത്താക്കുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പന്ത് സ്റ്റമ്പിൽ കൊണ്ടാലും അത് ഡെഡ് ആയി കണക്കാക്കുവാൻ സാധിക്കില്ല. ” സൈമൺ ടൗഫൽ പറഞ്ഞു.