Skip to content

ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ കിങ് കോഹ്ലി ഇന്ത്യയ്ക്ക് സമ്മാനിച്ച തകർപ്പൻ വിജയത്തിൻ്റെ ആവേശത്തിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകർ. ചേസിങിൽ തനിക്ക് എതിരാളികൾ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കിങ് കോഹ്ലിയുടെ ഈ പ്രകടനം.

53 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ 82 റൺസ് നേടിയാണ് കിങ് കോഹ്ലി മത്സരത്തിൽ ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. ഐസിസി ടി20 ലോകകപ്പിൽ വിജയകാരമായ റൺചേസിൽ കോഹ്ലിയുടെ ആവറേജ് അറിഞ്ഞാൽ ആരായാലും അന്തംവിട്ടുപോകും. 518.00 ആണ് ലോകകപ്പ് ചരിത്രത്തിൽ വിജയകരമായ റൺ ചേസിൽ കോഹ്ലിയുടെ ബാറ്റിങ് ശരാശരി.

ടി20 ലോകകപ്പിൽ 9 വിജയകരമായ റൺ ചേസിൽ 7 ഫിഫ്റ്റി കോഹ്ലി നേടിയിട്ടുണ്ട്. ഒരേയൊരു തവണ മാത്രമാണ് കോഹ്ലി പുറത്തായിട്ടുള്ളത്. 103.0 ശരാശരിയുള്ള കുമാർ സംഗക്കാരയാണ് വിജയകരമായ റൺ ചേസിൽ കോഹ്ലിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ശരാശരിയുള്ളത്.

ടി20 ലോകകപ്പിൽ ചേസിങിൽ തോറ്റ മത്സരങ്ങൾ അടക്കം കണക്കിലെടുത്താൽ 270.50 ആണ് കോഹ്ലിയുടെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള കുമാർ സംഗക്കാരയുടെ ശരാശരിയാകട്ടെ 40.28 മാത്രമാണ്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ കോഹ്ലി പുറത്താകാതിരുന്ന 18 മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയിരുന്നു.