Skip to content

ഇന്ത്യയെ വിമർശിക്കാൻ നാസർ ഹുസൈൻ്റെ പേരിൽ വ്യാജവാർത്ത, കയ്യോടെ പിടിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ, നാണംകെട്ട് പാക് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെ സോഷ്യൽ മീഡിയയിൽ പരിഭ്രാന്തരായി വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ ആരാധകർ. ഇന്ത്യയെ വിമർശിക്കാൻ വ്യാജ വാർത്തകൾ പടച്ചുവിട്ട പാക് ആരാധകനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററും കൂടിയായ നാസർ ഹുസൈൻ.

ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെയാണ് നാസർ ഹുസൈൻ്റെ വാക്കുകൾ എന്ന തലകെട്ടോടെ വ്യാജ വാർത്ത ഒരു ട്വിറ്റർ പ്രൊഫൈൽ പുറത്തുവിട്ടത്. അമ്പയർമാർ ഇന്ന് ഇന്ത്യയ്ക്ക് അനുകൂലമായി ചില വിചിത്രമായ തീരുമാനങ്ങൾ എടുത്തുവെന്നും പക്ഷേ ഐസിസിയെയും ബിസിസിഐയെയും പിണക്കാതിരിക്കാൻ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും നാസർ ഹുസൈൻ പറഞ്ഞുവെന്നായിരുന്നു പാക് ആരാധകൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. നിമിഷങ്ങൾക്കകം ഇത് വൈറലാവുകയും ഒരുപാട് പാക് ആരാധകർ ഇക്കാര്യം ഷെയർ ചെയ്യുകയും ചെയ്തു.

എന്നാലീ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വൈകാതെ തന്നെ ആ പോസ്റ്റിന് കീഴിൽ കമൻ്റ് ചെയ്തുകൊണ്ട് നാസർ ഹുസൈൻ തന്നെ വെളിപ്പെടുത്തി.

” നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യുവാൻ കഴിയുമെങ്കിൽ അത്രയും നല്ലത്. ഇത് വ്യാജ വാർത്തയാണ്. ക്രിക്കറ്റ് പോലത്തെ മഹത്തായ ഗെയിമിന് ഇത് അർഹിക്കുന്നില്ല. ” അദ്ദേഹം കുറിച്ചു.

വ്യാജ വാർത്ത കയ്യോടെ പിടികൂടിയതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ച അക്കൗണ്ട് ഇന്ത്യൻ ആരാധകരെ പേടിച്ച് പ്രൈവറ്റാക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.