Skip to content

കോഹ്ലിയും ഗാംഗുലിയും തമ്മിൽ ഉടക്കോ?! കരിയറിലെ ബെസ്റ്റ് ഇന്നിംഗ്സ് കളിച്ചിട്ടും കോഹ്ലിയെ അഭിനന്ദിക്കാതെ ഗാംഗുലിയുടെ ട്വീറ്റ്

പാകിസ്ഥാനെതിരെ 160 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് പുറത്തെടുത്ത് വിജയത്തിലേക്ക് നയിച്ച കോഹ്ലിയെ  വിജയാശംസ ട്വീറ്റിൽ പേരെടുത്തു പറയാതെ ഗാംഗുലി ആരാധകരുടെ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ കോഹ്ലിയുടെ ക്യാപ്റ്റൻസി നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിനിടെയാണ് പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ജയത്തിൽ ആശംസ ട്വീറ്റുമായി ഗാംഗുലി എത്തിയത്. ” മികച്ച വിജയത്തിനും ലോകകപ്പിന് മികച്ച തുടക്കത്തിനും ടീമിന് അഭിനന്ദനങ്ങൾ “എന്നായിരുന്നു ട്വീറ്റ്. ഇതിൽ കോഹ്ലിയുടെ പ്രകടനത്തെ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. ട്വീറ്റിനുള്ള റീപ്ലേ ഓപ്ഷനും ഓഫ് ചെയ്തിട്ടുണ്ട്.

ഗാംഗുലിയുടെ പഴയകാല ട്വീറ്റുകൾ പരിശോധിച്ചാൽ കോഹ്‌ലിയുടെ പ്രകടനങ്ങളെ അഭിനന്ദിച്ച് ട്വീറ്റുമായി എത്തുന്ന പതിവ് ഗാംഗുലിക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇതിൽ മാറ്റം വന്നിരിക്കുകയാണ്. അടുത്തിടെ ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ റോജർ ബിന്നിയാണ് ബിസിസിഐ പ്രസിഡന്റ്.

ഗാംഗുലിയുടെ പഴയകാല ട്വീറ്റുകൾ: