Skip to content

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം.

മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന് സാധിച്ചില്ല. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പാക് ക്യാപ്റ്റനായ ശേഷം ഇത് അഞ്ചാം തവണയാണ് ബാബർ അസം പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്ന പാക് ക്യാപ്റ്റനെന്ന നാണക്കേടിൻ്റെ റെക്കോർഡ് താരത്തിൻ്റെ പേരിലായി.

നാല് തവണ പാക് ക്യാപ്റ്റനായി പൂജ്യത്തിന് പുറത്തായ ഷാഹിദ് അഫ്രീദിയെയാണ് ബാബർ പിന്നിലാക്കിയത്. പാക് ക്യാപ്റ്റനായി മൂന്നാം തവണയാണ് ബാബർ അസം ഗോൾഡൻ ഡക്കാവുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 42 പന്തിൽ 52 റൺസ് നേടിയ ഷാൻ മസൂദും 34 പന്തിൽ 51 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദും മാത്രമാണ് തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും അർഷ്ദീപ് സിങ് 32 റൺസ് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.