Skip to content

ഇതിലും ഗത്തിക്കെട്ടവൻ വേറെയുണ്ടോ! വാർണറിന്റെ വിചിത്രമായ പുറത്താകൽ കാണാം

ന്യുസിലാൻഡ് ഉയർത്തിയ 201 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ തോൽവിയുടെ വക്കിലാണ്. 13 ഓവർ പിന്നിട്ടപ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 19 പന്തിൽ 28 റൺസുമായി മാക്സ്വെല്ലും 4 പന്തിൽ 5 റൺസുമായി കമ്മിൻസുമാണ് ക്രീസിൽ. കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ നിർഭാഗ്യകരമായ രീതിയിൽ വാർണറിന്റെ വിക്കറ്റ് നഷ്ട്ടമായിരുന്നു.

സൗത്തിയുടെ ഡെലിവറിയിൽ തുടയിൽ കൊണ്ട് പൊങ്ങിയ പന്ത് രണ്ടാമത് ബാറ്റിൽ കൊണ്ട് സ്റ്റമ്പിൽ വീണാണ് വാർണർ മടങ്ങിയത്. 6 പന്തിൽ 5 റൺസ് മാത്രം ആയിരുന്നു നേടിയിരുന്നത്. ക്യാപ്റ്റൻ ഫിഞ്ച് (11 പന്തിൽ 13), മിച്ചൽ മാർഷ് (12 പന്തിൽ 16), സ്റ്റോയ്നിസ് (14 പന്തിൽ 7), ടിം ഡേവിഡ് (8 പന്തിൽ 11), വേഡ് (4 പന്തിൽ 2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

നേരെത്തെ കോണ്വേയുടെ 58 പന്തിൽ 92 റൺസ് എന്ന തകർപ്പൻ ഇന്നിംഗ്സ് കരുത്തിലാണ് ന്യുസിലാൻഡ് 200 റൺസ് നേടിയത്. 16 പന്തിൽ 42 റൺസുമായി ഫിൻ അലനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതേസമയം വില്യംസൻ 23 പന്തിൽ 23 റൺസ് നേടി നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ക്രീസിലെത്തി 13 പന്തിൽ 26 റൺസ് നേടിയ നിഷാമാണ് ന്യുസിലാൻഡ് സ്‌കോർ 200ൽ എത്തിച്ചത്.

https://twitter.com/cric24time/status/1583766682065317888?t=jj0zAr8599AgzoWlKHxQ6w&s=19