Skip to content

ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് ഗ്ലെൻ ഫിലിപ്പ്സ് നേടിയത്. മിച്ചൽ സാൻ്റ്നർ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ മാർക്കസ് സ്റ്റോയിനിസ് കവറിന് മുകളിലൂടെ ചിപ് ചെയ്തിടാൻ ശ്രമിക്കുകയും എന്നാൽ ഡീപ് കവറിൽ നിന്നും ഓടിയെത്തിയ ഗ്ലെൻ ഫിലിപ്പ്സ് ഡൈവ് ചെയ്തുകൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു.

14 പന്തിൽ 7 റൺസ് മാത്രം നേടിയാണ് മാർക്കസ് സ്റ്റോയിനിസ് പുറത്തായത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയിട്ടുണ്ട്. 58 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ഡെവോൺ കോൺവെയും 16 പന്തിൽ 42 റൺസ് നേടിയ ഫിൻ അലനുമാണ് കിവികൾക്ക് വേണ്ടി തിളങ്ങിയത്. ജിമ്മി നീഷം 13 പന്തിൽ 26 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.