Skip to content

മലയാളി പൊളിയല്ലേ, ശ്രീലങ്കയ്ക്കെതിരെ യു എ ഇയുടെ മലയാളി താരത്തിൻ്റെ കിടിലൻ ക്യാച്ച്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് യു എ ഇയുടെ മലയാളി താരം ബേസിൽ ഹമീദ്. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്.

മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു താരം ഈ ക്യാച്ച് നേടിയത്. സഹൂർ ഖാൻ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ എക്സ്ട്രാ കവറിലൂടെ പായിച്ച് ബൗണ്ടറി നേടാൻ പാതും നിസങ്ക ശ്രമിക്കുകയും മികച്ച രീതിയിൽ ഷോട്ട് പായിക്കാൻ സാധിച്ചെങ്കിൽ പോലും തൻ്റെ ഇടത്തേക്ക് ഉയർന്നുചാടിക്കൊണ്ട് ബേസിൽ ഹമീദ് പന്ത് കൈപിടിയിലൊതുക്കി.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 60 പന്തിൽ 74 റൺസ് നേടിയ പാതും നിസങ്കയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ധനഞ്ജയ ഡി സിൽവ 21 പന്തിൽ 33 റൺസ് നേടി. ഹാട്രിക്ക് നേടിയ കാർത്തിക് മെയ്യപ്പനാണ് യു എ ഇ ബൗളർമാരിൽ തിളങ്ങിയത്. രാജപക്സ, അസലങ്ക, ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക എന്നിവരെ പുറത്താക്കിയാണ് താരം ഹാട്രിക്ക് നേടിയത്. കാർത്തിക് മെയ്യപ്പനൊപ്പം രണ്ട് വിക്കറ്റ് നേടിയ സഹൂർ ഖാനും യു എ ഇ ബൗളർമാരിൽ മികവ് പുലർത്തി.