Skip to content

ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക്, ചരിത്രനേട്ടം കുറിച്ച് യു എ ഇയുടെ കാർത്തിക് മെയ്യപ്പൻ

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക് യു എ ഇ സ്പിന്നർ കാർത്തിക് മെയ്യപ്പന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് മൂന്ന് മികച്ച ബാറ്റ്സ്മാന്മാരെ പുറത്താക്കികൊണ്ട് താരം ഹാട്രിക് സ്വന്തമാക്കിയത്.

മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലാണ് താരം ഹാട്രിക് സ്വന്തമാക്കിയത്. ഓവറിലെ നാലാം പന്തിൽ ബാനുക രാജപക്സയെയും അഞ്ചാം പന്തിൽ ചരിത് അസലങ്കയെയും അവസാന പന്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണകയെയും പുറത്താക്കിയാണ് താരം ഹാട്രിക് നേടിയത്.

ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബൗളറും ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ അസോസിയേറ്റ് രാജ്യത്തുനിന്നുള്ള ബൗളർ കൂടിയാണ് കാർത്തിക് മെയ്യപ്പൻ.

https://twitter.com/CricCrazyJohns/status/1582318237014192129?t=P2bMtk0pcF6CZws7NsdZlw&s=19

2007 ൽ പ്രഥമ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീയാണ് ആദ്യമായി ഹാട്രിക് നേടിയത്. പിന്നീട് കഴിഞ്ഞ വർഷം യു എ ഇ യിൽ നടന്ന ലോകകപ്പിലാണ് മറ്റു മൂന്ന് ഹാട്രിക് പിറന്നത്. നെതർലൻഡ്സിനെതിരെ ഐറിഷ് താരം കർടിസ് കാംഫറും സൗത്താഫ്രിക്കയ്ക്കെതിരെ ശ്രീലങ്കൻ സ്പിന്നർ ഹസരങ്കയും ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയും കഴിഞ്ഞ ലോകകപ്പിൽ ഹാട്രിക് നേടി.