Skip to content

ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയെ പരാജയപെടുത്തി നെതർലൻഡ്സ്. 5 വിക്കറ്റിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ ഡച്ച് പട കുറിച്ചത്.

മത്സരത്തിൽ നമീബിയ ഉയർത്തിയ 122 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ് മറികടന്നു. 35 റൺസ് നേടിയ മാക്സ് ഡൗഡ്, 39 റൺസ് നേടിയ വിക്രംജിത് സിങ്, 30 റൺസ് നേടിയ ബാസ് ഡെ ലീഡ് എന്നിവരാണ് നെതർലൻഡ്സ് നിരയിൽ തിളങ്ങിയത്. നമീബിയയ്ക്ക് വേണ്ടി ജെ ജെ സ്മിത് രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയത്തോടെ ഗ്രൂപ്പ് എ പോയിൻ്റ് ടേബിളിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനത്തെത്തി. രണ്ട് വിജയം നേടിയെങ്കിലും സൂപ്പർ 12 ലേക്ക് യോഗ്യത ഉറപ്പാക്കാൻ ഡച്ച് പടയ്ക്ക് സാധിച്ചിട്ടില്ല. മത്സരത്തിൽ പരാജയപെട്ട നമീബിയക്ക് അടുത്ത മത്സരത്തിൽ യു എ ഇയെ പരാജയപെടുത്തിയാൽ സൂപ്പർ 12 ലേക്ക് യോഗ്യത നേടുവാൻ. മറുഭാഗത്ത് ഇനിയുള്ള രണ്ട് മത്സരങ്ങളിലും വലിയ നേടിയാൽ മാത്രമേ ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് യോഗ്യത നേടുവാൻ സാധിക്കൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് നിശ്ചിത 20 ഓവറിൽ 121 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 48 പന്തിൽ 43 റൺസ് നേടിയ ജാൻ ഫ്രൈലിങ്കാണ് നമീബിയയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നെതർലൻഡ്സിന് വേണ്ടി ബാസ് ഡെ ലീഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നെതർലൻഡ്സിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഒക്ടോബർ 20 ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ നെതർലൻഡ്സ് ശ്രീലങ്കയെ നേരിടും. അതേ ദിവസം യു എ ഇയ്ക്കെതിരെയാണ് നമീബിയയുടെ അടുത്ത മത്സരം.