Skip to content

അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് നമീബിയ. ഏഷ്യ കപ്പിൽ ശക്തരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത ശ്രീലങ്കയെ പരാജയപെടുത്തികൊണ്ടാണ് നമീബിയ തങ്ങളുടെ ലോകകപ്പ് ക്യാംമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്.

ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയമാണ് മത്സരത്തിൽ നമീബിയ കുറിച്ചത്. ഈ വിജയത്തോടെ ഒരു അപൂർവ്വനേട്ടവും നമീബിയ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രീലങ്കയെ പരാജയപെടുത്തുന്ന രണ്ടാമത്തെ മാത്രം അസോസിയേറ്റ് ടീമാണ് നമീബിയ.

ഇതിനുമുൻപ് 2003 ഐസിസി ഏകദിന ലോകകപ്പിൽ കെനിയ നമീബിയയെ പരാജയപെടുത്തിയിരുന്നു. 53 റൺസിനാണ് അന്ന് കെനിയ ശ്രീലങ്കയെ പരാജയപെടുത്തിയത്. കൂടാതെ ടി20 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ ഒരു അസോസിയേറ്റ് രാജ്യത്തിൻ്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലും മത്സരത്തിൽ നമീബിയ കുറിച്ചു.

മത്സരത്തിലെ വിജയത്തോടെ നമീബിയ ഗ്രൂപ്പ് എ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് നടന്ന ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തിൽ യു എ ഇയ്ക്കെതിരെ 3 വിക്കറ്റിൻ്റെ ആവേശവിജയം നെതർലൻഡ്സ് കുറിച്ചു. മത്സരത്തിൽ യു എ ഇ കുറിച്ച 112 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് നെതർലൻഡ്സ് മറികടന്നത്.