Skip to content

മിച്ചൽ  മാർഷ് തിളങ്ങി ; ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 351 റൺസിന് പുറത്ത് . ഫിഫ്റ്റി നേടിയ മിച്ചൽ മാർഷിന്റെ മികച്ച ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . സെഞ്ചുറിക്ക് വെറും 4 റൺസ് അകലെ മിച്ചൽ മാർഷ് പുറത്തായി . 

5 വിക്കറ്റ് നേടിയ കേശവ് മഹാരാജ് ആണ് ഓസ്‌ട്രേലിയയെ ചുരുക്കി കെട്ടിയത് . ഫിലാൻഡർ 3 വിക്കറ്റും റബാഡ 2 വിക്കറ്റും നേടി . 

സ്മിത്ത് 56 ഉം ഡേവിഡ് വാർണർ 51 ഉം റൺസ് നേടി . 25 പന്തിൽ 35 റൺസ് എടുത്ത മിച്ചൽ സ്റ്റാർക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഓസ്‌ട്രേലിയക്ക് തുണയായി .