Skip to content

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കാണാം …. 

6. അംല – ഡീകോക്ക് 

സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് ജോഡികൾ എന്ന് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാം . 2013 മുതൽ ഇതുവരെ കളിച്ച 78 ഇന്നിംഗ്സുകളിൽ നിന്നും 48.96 ശരാശരിയിൽ 3721 റൺസ് നേടി . 10 തവണ ഈ കൂട്ടുകെട്ട് 100 കടന്നു   . 282 ആണ് ഏറ്റവും ഉയർന്ന കൂട്ടുകെട്ട് .  

5. ഗിൽക്രിസ്റ്റ് – മാർക്ക് വോ 

1998 മുതൽ 2002 വരെ 93 ഇന്നിംഗ്സുകൾ നീണ്ടുനിന്ന ഈ കൂട്ടുകെട്ട് 41.43 ശരാശരിയിൽ 3853 റൺസ് നേടി . 206 ആണ് ഏറ്റവും ഉയർന്ന കൂട്ടൂകെട്ട് . 8 തവണ ഈ കൂട്ടുകെട്ട് 100 കടന്നപ്പോൾ 20 തവണ 50 ൽ കൂടുതൽ ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു .. 

4. സച്ചിൻ – സെവാഗ് 

93 ഇന്നിംഗ്സുകളിൽ സേവാഗും സച്ചിനും ഇന്ത്യക്കായി ഒരുമിച്ച് ഓപ്പൺ ചെയ്തു . 42.13 ശരാശരിയിൽ 3919 റൺസ് ഈ കൂട്ടുകെട്ട് കൂട്ടിച്ചേർത്തു . 12 തവണ ഈ കൂട്ടുകെട്ട് 100 കടന്നപ്പോൾ 18 തവണ 50 കടന്നു . 182 ആണ് ഏറ്റവും ഉയർന്ന സ്കോർ . 

3 . Greenidge – Haynes 

വെസ്റ്റിൻഡീസിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് . 50 ന് മുകളിൽ ആണ് ഈ കൂട്ടുകെട്ടിന്റെ ശരാശരി . 102 ഇന്നിംഗ്‌സിൽ നിന്നും 52.55 ശരാശരിയിൽ 5150 റൺസ് ഈ കൂട്ടുകെട്ട് നേടി . 15 തവണ ഈ കൂട്ടുകെട്ട് 100 കടന്നു . 

2. ഗിൽക്രിസ്റ്റ് – ഹെയ്ഡൻ 

എതിർ ടീം ഏറ്റവും കൂടുതൽ ഭയപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ട് . 2001 മുതൽ 2008 വരെ നീണ്ടു നിന്ന ഈ കൂട്ടുകെട്ട് രണ്ട് ലോകകപ്പുകൾ ഓസ്‌ട്രേലിയക്ക് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു . 114 മത്സരങ്ങളിൽ നിന്നും 48. 39 ശരാശരിയിൽ 5372 റൺസ് ഇവർ നേടി . 16 തവണ 100 കടന്ന ഈ കൂട്ടുകെട്ട് 29 തവണ 50 കടന്നു . 

1. സച്ചിൻ – ഗാംഗുലി 

136 തവണയാണ് ഗാംഗുലിയും സച്ചിനും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് . 50 ന് അടുത്ത ശരാശരിയിൽ 6609 റൺസ് ഇവർ കൂട്ടിച്ചേർത്തു . 21 തവണ ഈ കൂട്ടുകെട്ട് 100 കടന്നപ്പോൾ 23 തവണ 50 കടന്നു . ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണിങ്  ബാറ്റിങ്  കൂട്ടുകെട്ട് എന്ന് നിസംശയം പറയാം … 

Share ചെയ്യൂ  … 

നിങ്ങളുടെ ഇഷ്ട്ട കൂട്ടുകെട്ട് കമന്റ് ചെയ്യൂ ..