Skip to content

ബിഗ് ബാഷ് ലീഗ് സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു 

രണ്ട് ദശാബ്ദ കാലം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിട വാങ്ങാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കൽ ക്ലിങ്ങർ . ആഭ്യന്തര ക്രിക്കറ്റിൽ 182 മത്സരങ്ങൾ കളിച്ച ഈ 37 കാരൻ 39.30 ശരാശരിയിൽ 11320 റൺസ് നേടിയിട്ടുണ്ട് . എന്നാൽ ഇതുവരെയും ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ബാറ്റ് വീശാനുള്ള ഭാഗ്യം ക്ലിങ്ങേർക്ക് ഉണ്ടായിട്ടില്ല . 

” ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലെ ഒരു ഭാഗമായി 19 വർഷം തുടർച്ചയായി പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ് .  ക്രിക്കറ്റ് യാത്രയിൽ കൂടെ നിന്ന കുടുംബത്തോട് ഞാൻ നന്ദി പറയുന്നു ” . മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു ..  
ടി20 ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും കളിക്കുന്നത് തുടരുമെന്ന് ക്ലിങ്ങർ പറഞ്ഞു.