Skip to content

ഫിഫ്റ്റി നേടി സ്മിത്തും വാർണറും ; ഓസ്‌ട്രേലിയ കര കയറുന്നു 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കര കയറി ഓസ്‌ട്രേലിയ . ചായക്ക് പിരിയുമ്പോൾ 170 ന് 4 എന്ന നിലയിലാണ് സന്ദർശകർ . 34 റൺസ് നേടിയ ഷോൺ മാർഷും 8 റൺസ് നേടിയ മിച്ചൽ മാർഷും ആണ് ക്രീസിൽ . 

മോശം തുടക്കം ലഭിച്ച ഓസ്‌ട്രേലിയയെ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ്  ക്യാപ്റ്റൻ ഡേവിഡ് വാർണറും ആണ് കര കയറ്റിയത് . കേശവ് മഹാരാജ് ആണ് സ്മിത്തിന്റെ വിക്കറ്റ് നേടിയത് . 

ഫിലാൻഡർ രണ്ട് വിക്കറ്റും രാബാഡ ഒരു വിക്കറ്റും നേടി . 

ടെസ്റ്റ് കരിയറിലെ 24 ആം അർധ സെഞ്ചുറി ആണ് സ്റ്റീവ് സ്മിത്ത് നേടിയത് .